
മനാമ: ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റിൽ ‘ഇന്ത്യ ഉത്സവ്’ ആരംഭിച്ചു. ദാന മാളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഭക്ഷണം, ഫാഷൻ, വിനോദങ്ങൾ തുടങ്ങിയവയാണ് മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ പഴങ്ങൾ, പച്ചക്കറികൾ എന്നിവയും മേളയിലുണ്ട്. എം.ടി.ആർ ഉൾപ്പെടെ പ്രമുഖ ഇന്ത്യൻ ബ്രാൻഡുകളിൽ നിന്നുള്ള ഉൽപന്നങ്ങൾ മേളയിൽ ലഭ്യമാണ്.

ഇന്ത്യൻ നാടോടി നൃത്തങ്ങളാണ് ഇന്ത്യ ഉത്സവിലെ പ്രധാന ആകർഷണം. ബഹ്റൈൻ ആർട്ടിസ്റ്റ് സമീർ അൽ ഘാതത്തിന്റെ പ്രകടനം, ബോളിവുഡ് ഡാൻസ് ഷോ, ലുലുവിന്റെ ഏറ്റവും മികച്ച ഡിസൈനർ, എത്നിക് വസ്ത്രങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന ഫാഷൻ ഇവന്റ് എന്നിവ അരങ്ങേറും. “ട്രഡീഷൻ വിത്ത് എ ട്വിസ്റ്റ്” എന്ന പ്രമേയത്തിൽ പ്രദർശിപ്പിക്കുന്ന ഒരു കുക്കറി മത്സരവും ഉണ്ടായിരിക്കും.

വിദേശ ഇന്ത്യൻ പഴങ്ങളായ കസ്റ്റാർഡ് ആപ്പിൾ, മധുരമുള്ള ചെറിയ വാഴപ്പഴം, വിവിധ പച്ചക്കറികളായ വാഴ, ചേന, വിവിധ തരം ഇന്ത്യൻ സ്ക്വാഷ് എന്നിവ പ്രത്യേക പ്രമോഷനിൽ ഉണ്ടാകും.

‘ഇന്ത്യ ഉത്സവ്’ മേള ഫെബ്രുവരി നാലുവരെ നീളും.

