
മനാമ: ഈ വര്‍ഷം ജൂലൈ മാസത്തില്‍ ബഹ്റൈന്‍ വ്യോമയാന മേഖല ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ചു. ഗതാഗത, ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണം, വിമാന സര്‍വീസുകള്‍, ചരക്കു കടത്ത് എന്നിവയിലെല്ലാം ഗണ്യമായ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്.
ഇതില്‍ ഏറ്റവുമധികം പങ്കു വഹിച്ചത് ഇന്ത്യയാണ്. തൊട്ടുപിറകെ യു.എ.ഇയും ഖത്തറും വരുന്നു.
കഴിഞ്ഞ മാസം ബഹ്റൈന്‍ വിമാനത്താവളം വഴി 8,65,753 യാത്രക്കാര്‍ സഞ്ചരിച്ചു. പുറപ്പെടലിലും വരവിലും ഗണ്യമായ വര്‍ധനയാണുണ്ടായത്. കൂടാതെ ചരക്കു കടത്തിലും വന്‍ മുന്നേറ്റമുണ്ടായി.
അന്താരാഷ്ട്ര സര്‍വീസുകളാണ് ഈ വളര്‍ച്ചയ്ക്ക് പ്രധാന കാരണം. ഇതില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യയിലേക്കും തിരിച്ചുമുള്ള സര്‍വീസുകളാണ്. ബംഗളൂരുവില്‍നിന്നും ഹൈദരാബാദില്‍നിന്നും തിരിച്ചുമുള്ള സര്‍വീസുകളാണ് ഇതില്‍ കൂടുതല്‍. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ ഈ അപേക്ഷിച്ച് സര്‍വീസുകളിലെ വര്‍ധന 117 ശതമാനമാണ്.
