സിഡ്നി: ഇന്ത്യ-ഓസ്ട്രേലിയ ഒന്നാം ഏകദിനത്തില്‍ ആതിഥേയര്‍ക്ക് ജയം. 375 റണ്‍സ് എന്ന കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. അര്‍ദ്ധ സെഞ്ച്വറി നേടിയ ഹര്‍ദ്ദിക് പാണ്ഡ്യയുടെയും ശിഖര്‍ ധവാന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് ആശ്വാസിക്കാനുള്ളത്.
മികച്ച തുടക്കം മുതലാക്കാനാകാതെ പോയതാണ് ഇന്ത്യയുടെ മുന്നേറ്റത്തിന് തടസമായത്. ഓപ്പണിംഗ് വിക്കറ്റില്‍ മായങ്ക് അഗര്‍വാളും(22) ശിഖര്‍ ധവാനും 5.2 ഓവറില്‍ 53 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് മടങ്ങിയത്. മൂന്നാമനായെത്തിയ നായകന് വിരാട് കോഹ്ലി ഫോമിലാണെന്ന് തോന്നിപ്പിച്ചെങ്കിലും 21 റണ്‍സുമായി മടങ്ങി. ഒരറ്റത്ത് ഉറച്ചുനിന്ന ധവാന് ശ്രദ്ധയോടെ ബാറ്റ് വീശി അര്‍ദ്ധ സെഞ്ച്വറി കുറിച്ചു. എന്നാല്‍ മധ്യനിരയില്‍ ശ്രേയസ് അയ്യരും(2) കെ.എല്‍ രാഹുലും(12) നിരാശപ്പെടുത്തിയതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റ് വീണപ്പോള്‍ ധവാനൊപ്പം ചേര്‍ന്ന ഹര്‍ദ്ദിക് പാണ്ഡ്യ ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ നല്കി. സമ്മര്‍ദ്ദമില്ലാതെ ബാറ്റ് വീശിയ പാണ്ഡ്യ 76 പന്തില്‍ നാല് സിക്സറുകളും 7 ബൗണ്ടറികളും സഹിതം 90 റണ്‍സ് നേടിയ ശേഷമാണ് പുറത്തായത്. ധവാന് 74 റണ്‍സെടുത്തു. ജഡേജ 25 റണ്‍സുമായി പുറത്തായപ്പോള്‍ നവ്ദീപ് സൈനി 35 പന്തില്‍ 29 റണ്‍സുമായി പുറത്താകാതെ നിന്നു.
ഓസീസിനായി ആദം സാംപ 10 ഓവറില്‍ 54 റണ്‍സ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി. ജോഷ് ഹേസല്‍വുഡ് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക് ഒരു വിക്കറ്റും സ്വന്തമാക്കി. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഓസ്ട്രേലിയ 1-0ന് മുന്നിലെത്തി.