ന്യൂഡൽഹി: അന്താരാഷ്ട്ര വിമാനങ്ങളുടെ സർവീസ് ഉടൻ തുടങ്ങില്ല. അന്താരാഷ്ട്ര വിമാനങ്ങളുടെ വിലക്ക് ഡി.ജി.സി.എ വീണ്ടും നീട്ടി. ആഗസ്റ്റ് 31 വരെയാണ് വിമാനവിലക്ക് നീട്ടിയത്. ഡി.ജി.സി.എ അനുമതി നൽകുന്ന പ്രത്യേക വിമാനങ്ങൾക്കും കാർഗോ വിമാനങ്ങൾക്കും വിലക്ക് ബാധകമാവില്ല.ഇന്ത്യ “എയർ ബബിൾ” കരാറിൽ ഏർപ്പെട്ട 28 രാജ്യങ്ങളിലേക്ക് മാത്രം അന്താരാഷ്ട്ര വിമാനങ്ങൾ സർവീസ് നടത്തും.
