ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 67 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 72,049 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. 986 പേര് മരിച്ചു. ഇതോടെ കോവിഡ് ബാധിതരായി രാജ്യത്ത് മരണമടഞ്ഞവരുടെ എണ്ണം 1,04,555 ആയി.
രാജ്യത്ത് ഇതുവരെ 67,57,132 പേര്‍ക്കാണ് രോഗം ബാധിച്ചത്. 9,07,883 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇത് മൊത്തം രോഗബാധിതരുടെ 13.44 ശതമാനം വരും. അതേസമയം, രോഗമുക്തരുടെ എണ്ണത്തില്‍ വലിയ വര്ധനയാണുണ്ടാകുന്നുണ്ട്.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com/ ക്ലിക്ക് ചെയ്യുക
ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടിയവരുടെ എണ്ണം 57 ലക്ഷം കടന്നു. 57,44,694 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. രാജ്യത്തെ രോഗമുക്തി നിരക്ക് 85.02 ശതമാനമാണ്. ഇന്ത്യയിൽ 24 മണിക്കൂറിനിടെ 11,99,857 പേർക്ക് കോവിഡ് പരിശോധന നടത്തി.