ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നു. 24 മണിക്കൂറിൽ 18,819 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. നാലു മാസത്തിനിടെ ഏറ്റവും ഉയർന്ന പ്രതിദിന കേസാണിത്. 39 പേരുടെ മരണം കൂടി കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചതോടെ ആകെ മരണം 5,25,116 ആയി ഉയർന്നു.
4.16 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. നിലവിൽ 1,04,555 പേർ രോഗം ബാധിച്ച് ചികിത്സയിലാണ്. 13,827 പേർക്കു കൂടി രോഗം ഭേദമായതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 42,822,493 ആയി.
