ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 2,71,202 പുതിയ കോവിഡ് കേസുകള്‍. 314 പേര് കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 4,86,066 ആയി. മൊത്തം അണുബാധയുടെ 4.18 ശതമാനമാണ് ആക്ടീവ് കേസുകള്‍. ദേശീയ കോവിഡ് വിമുക്തി നിരക്ക് 94.51 ആയി കുറഞ്ഞു.
7,743 ആണ് ഒമിക്രോണ്‍ രോഗികളുടെ എണ്ണം. ഡെയ്ലി പോസിറ്റിവിറ്റി റേറ്റ് (ഡി.പി.ആര്) 16.66 ല്‍ നിന്ന് 16.28 ആയി കുറഞ്ഞു. 13.69 ആണ് വീക്ക്ലി പോസ്റ്റിവിറ്റി നിരക്ക്.
രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയില്‍ 42,462 ആണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം. ഇത് മുന്‍പത്തെ ദിവസത്തെക്കാള്‍ 749 രോഗികള്‍ കുറവാണ്. 71,70,483 ആണ് സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം.
125 പുതിയ ഒമിക്രോണ്‍ രോഗികളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 1,730 ആയി. 20,718 ആണ് ഡല്‍ഹിയിലെ കോവിഡ് രോഗികളുടെ എണ്ണം. അതേസമയം നിയമസഭ തിരഞ്ഞെടുപ്പുകള്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ റാലികള്‍ക്കും റോഡ് ഷോകള്‍ക്കുമുള്ള നിരോധനം തിരഞ്ഞെടുപ്പ് കമ്മീഷന് നീട്ടി. ജനുവരി 22 വരെയാണ് നിരോധനം നീട്ടിയത്.
