ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,256 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 33,478,419 ആയി. രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും തുടർച്ചയായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 43,938 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 3,27,15,105 പേർ ഇതുവരെ രോഗമുക്തി നേടി. 3,18,181 പേരാണ് വിവിധ ഇടങ്ങളിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.
രാജ്യത്ത് വാക്സിനേഷൻ 80 കോടി പിന്നിട്ടിരിക്കുകയാണ്. ഇതുവരെ രാജ്യത്ത് 80,85,68,144 പേർ വാക്സിനേഷന്റെ ഭാഗമായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ 37,78,296 പേരാണ് വാക്സിൻ സ്വീകരിച്ചത്.
കഴിഞ്ഞ ദിവസം കോവിഡിനെ തുടർന്ന് 295 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ആകെ കോവിഡ് മരണം 4,45,133 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,77,607 സാമ്പിളുകളാണ് രാജ്യത്ത് വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ പരിശോധിച്ചത്. ഇതോടെ രാജ്യത്ത് ആകെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 55,36,21,766 ആയി ഉയർന്നു.
പ്രതിദിന രോഗികൾ ഏറ്റവും കൂടുതൽ കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാപ്രദേശ്, മിസോറാം എന്നി സംസ്ഥാനങ്ങളിലാണ്. കേരളമാണ് രോഗികളിൽ മിന്നിൽ നിൽക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,653 രോഗികളാണ് കേരളത്തിൽ സ്ഥിരീകരിച്ചത്.
