ന്യൂഡൽഹി: ഇന്ത്യയിൽ 59 ചൈനീസ് ആപ്പുകൾ നിരോധിച്ചതിന് പിന്നാലെ 47 ചൈനീസ് ആപ്പുകൾ കൂടി കേന്ദ്ര സർക്കാർ നിരോധിച്ചു. നേരത്തെ നിരോധിച്ച ആപ്ലിക്കേഷനുകളുടെ ക്ലോണുകളായി പ്രവർത്തിച്ചിരുന്ന ആപ്പുകളെയാണ് നിരോധിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ ഉത്തരവ് ഉടൻ പുറത്തിറക്കും. അതേസമയം, പബ്ജി അടക്കം 250 ഓളം ആപ്പുകൾ കേന്ദ്ര സർക്കാരിന്റെ നിരീക്ഷണത്തിലാണ്. അലി എക്സ്പ്രസ്, ലൂഡോ വേള്‍ഡ് എന്നിവയും പട്ടികയിലുണ്ട്.


