ബഹ്റൈൻ പ്രവാസി സാമൂഹ്യപ്രവർത്തകർക്കിടയിൽ വേറിട്ടുനിൽക്കുന്ന വ്യക്തിത്വമായിരുന്നു സാം അടൂർ എന്ന് വിളിക്കുന്ന ശ്രീ. സാം സാമുവൽ എന്ന് ഇൻഡക്സ് ബഹ്റൈൻ അനുശോചന കുറിപ്പിലൂടെ അനുസ്മരിച്ചു.
സാമിനെ പോലെ ഇത്രയും പ്രയാസപ്പെട്ട് സാമൂഹ്യപ്രവർത്തനം നടത്തിയിരുന്നവർ നമ്മുടെ ഇടയിൽ വിരളമാണ്. അദ്ദേഹത്തിന്റെ ഒരു പ്രശ്നങ്ങളും മറ്റുള്ളവർക്ക് കൈത്താങ്ങാവാനുള്ള പ്രവർത്തനങ്ങൾക്ക് തടസ്സമായിരുന്നില്ല. അദ്ദേഹത്തിന്റെ നിസ്വാർത്ഥ സേവനം എത്ര പേർ മനസ്സിലാക്കിയിട്ടുണ്ട് എന്നറിയില്ല. അവസാനമായി കണ്ടത് കോവിഡ് വ്യാപനതുടക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണ കിറ്റുമായി നടക്കുന്ന സാമിനെയാണ്. ഈ നികത്താനാവാത്ത വേർപാടിൽ അഗാധമായ ദുഃഖം രേഖപെടുത്തുന്നുന്നതായും നിത്യശാന്തിക്കായി പ്രവർത്തിക്കുന്നതായും ഇൻഡക്സ് ബഹ്റൈന് വേണ്ടി ഭാരവാഹികളായ അനീഷ് വർഗ്ഗീസ്, റഫീക്ക് അബ്ദുള്ള, അജി ഭാസി, സാനി പോൾ എന്നിവർ പറഞ്ഞു.