
മനാമ: മാമീർ അൽ ഹിലാൽ മാർബിൾ സ്റ്റോൺ ലേബർ ക്യാംപിൽ ഇന്‍ഡക്സ് ബഹ്റൈൻ ഈ വർഷത്തെ രണ്ടാമത്തെ ഇഫ്താർ സംഘടിപ്പിച്ചു. നൂറിൽ പരം ആളുകൾ പങ്കെടുത്ത ഇഫ്റ്റാറിനു ഇന്‍ഡക്സ് ബഹ്റൈൻ ചെയർമാൻ സേവി മാത്തുണ്ണി , പ്രസിഡന്റ് റഫീക്ക് അബ്ദുള്ള,

രക്ഷാധികാരികളായ കെ ആർ ഉണ്ണി , സ്റ്റാലിൻ ജോസഫ്, സുരേഷ് ദേശികൻ, അശോക് കുമാർ, ലത്തീഫ് ആയഞ്ചേരി, ഭാരവാഹികളായ അനീഷ് വർഗ്ഗീസ് , അജി ഭാസി, തിരുപ്പതി, ജമാൽ കുറ്റിക്കാട്ടിൽ, രാജേഷ് , ശശി , ലേബർ ക്യാമ്പ് സൂപ്പർ വൈസർ ബിജു കൊയിലാണ്ടി എന്നിവർ നേതൃത്വം നൽകി.
