
മനാമ: ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ എണ്ണത്തില്‍ കഴിഞ്ഞ ജൂണില്‍ ഗണ്യമായ വര്‍ധന.
ജൂണില്‍ ഈ വിമാനത്താവളം വഴി 7,80,771 പേരാണ് യാത്ര ചെയ്തത്. ഇതില്‍ 40,263 പേര് രാജ്യത്തുനിന്ന് പോയവരാണ്. 3,74,034 പേര് രാജ്യത്തേക്ക് വന്നു. കൂടാതെ 1,474 കണക്ഷന് യാത്രക്കാരുമുണ്ട്.
ജൂണില്‍ മാത്രം 8,011 വിമാനങ്ങളാണ് രാജ്യത്ത് ഇറങ്ങുകയും ഇവിടെനിന്ന് പുറപ്പെടുകയും ചെയ്തത്. 4,007 എണ്ണം പുറപ്പെട്ടു. 4,004 എണ്ണം ഇറങ്ങി. കൂടാതെ 40,436 വിമാനങ്ങള്‍ ബഹ്റൈന്‍ വ്യോമപാത ഉപയോഗിക്കുകയുമുണ്ടായി.
