
എറണാകുളം: ബസിൽ മോശമായി പെരുമാറുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത യുവാവിനെതിരെ പ്രതികരിച്ച യുവതിക്ക് അഭിനന്ദന പ്രവാഹം. തനിക്ക് നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞ് യുവതി സമൂഹമാധ്യമത്തിൽ വീഡിയോയും പങ്കുവെച്ചിരുന്നു. തൃശൂരിൽ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന നന്ദിതക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. ചൊവ്വാഴ്ചയാണ് സംഭവം. യുവതിയുടെ പരാതിയിൽ കോഴിക്കോട് സ്വദേശി സവാദ് റിമാൻഡിലാണ്. ബസ് ജീവനക്കാരാണ് സവാദിനെ പിടികൂടി നെടുമ്പാശ്ശേരി പൊലീസിന് കൈ മാറിയത്.

