കാളികാവ്: വംശീയതക്കെതിരെ സാമൂഹ്യനീതിയുടെ രാഷ്ട്രീയം പ്രമേയത്തിൽ വെൽഫെയർ പാർട്ടി വണ്ടൂർ മണ്ഡലം വാഹനപ്രചരണ ജാഥക്ക് തുടക്കമായി. ചോക്കാട്, കാളികാവ്, തുവ്വൂർ കരുവാരകുണ്ട് പഞ്ചായത്തുകളിൽ 20 ഒാളം കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. പാർട്ടി മണ്ഡലം പ്രസിഡൻറ് സി.എച്ച്. സക്കരിയ്യയാണ് ജാഥ നയിക്കുന്നത്. ജനുവരി 15 മുതൽ 31 വരെ നടക്കുന്ന കാമ്പയിൻ പ്രചരണത്തി െൻറ ഭാഗമാണ് പരിപാടി. ചോക്കാട് സ്രാമ്പിക്കലിൽ വിമൺ ജസ്റ്റിസ് മൂവ്മെൻറ് ജില്ലാ പ്രസിഡൻറ് ഫായിസ കരുവാരകുണ്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സി.എച്ച്. സക്കരിയ്യ, സെക്രട്ടറി എ.കെ.ജബ്ബാർ, അബ്ദുള്ളക്കോയ തങ്ങൾ, റമീസ് ചോക്കാട് എന്നിവർ പങ്കെടുത്തു.
ജാതിയുടെയും മതത്തി െൻറയും പേരിൽ വേർതിരിവ് സൃഷ്ടിച്ച് അധികാരം നിലനിർത്താൻ മുഖ്യധാരാ കക്ഷികൾ നടത്തുന്ന ശ്രമം വലിയ അപകടം വിളിച്ചു വരുത്തുമെന്നും വംശീതക്കും വർഗീതക്കുമെതിരെ മാനവികതയും സാമൂഹിക നീതിയുമാണ് വെൽഫെയർപാർട്ടി ഉയർത്തുന്ന രാഷട്രീയമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വാഹനജാഥ. സ്വീകരണ കേന്ദ്രങ്ങളിൽ ഗഫൂർ മോയിക്കൽ, പി.ജാഫർ, ഷിഹാബുദ്ദീൻ വണ്ടൂർ, ബിന്ദു പരമേശ്വരൻ, സുഭദ്ര വണ്ടൂർ, അസീസ് ചോക്കാട്, അൻവർ ചെറുകോട്, ബഷീർ മാസ്റ്റർ എന്നിവർ സംസാരിച്ചു. ബുധനാഴ്ച പോരൂർ, തിരുവാലി, മമ്പാട്, വണ്ടൂർ എന്നിവിടങ്ങളിൽ സ്വീകരണം നൽകിസമാപന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സഫീർ ഷാ ഉദ്ഘാടനം ചെയ്തു. വി.എ ഫായിസ അധ്യക്ഷത വഹിച്ചു. സി.എച്ച് സക്കരിയ,സീഭദ്ര വണ്ടൂർ, കരുവാരകുണ്ട് പഞ്ചായത്ത് പ്രസിഡന്റ് വി.പി യൂസുഫലി എന്നിവർ സംസാരിച്ചു.