
ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡന്റ് സ്മിത ജെൻസൻ സിംസ് ലേഡീസ് വിംഗിന്റെ പ്രവർത്തനോത്ഘാടനം നിർവഹിച്ചു. സിനി ആർട്ടിസ്റ്റ് ജയ മേനോൻ ചിൽഡ്രൻസ് വിങ്ങിന്റെ പ്രവർത്തനോത്ഘാടനവും നിർവഹിച്ചു.


സിംസ് പ്രസിഡന്റ് പി.റ്റി. ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് സ്വാഗതവും, വൈസ് പ്രസിഡന്റ് ജിമ്മി ജോസഫ്, ജോയിന്റ് സെക്രട്ടറി ജോബി ജോസഫ്, കെ സി എ പ്രസിഡന്റ് ജെയിംസ് ജോൺ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ലേഡീസ് വിംഗ് പ്രസിഡന്റ് സ്റ്റെഫി മരിയ അരുൺ, ജനറൽ സെക്രട്ടറി മേരി ജെയിംസ്, ചിൽഡ്രൻസ് വിംഗ് പ്രസിഡന്റ് ഷാർവിൻ ഷൈജു, ജനറൽ സെക്രട്ടറി ജെയിൻ ലൈജു എന്നിവർ ഈ വർഷത്തെ തങ്ങളുടെ പ്രവർത്തന രേഖകളെ കുറിച്ച് സംസാരിച്ചു.
പോർഷെ ബഹ്റൈൻ വുമൺ ഓഫ് ദി ഇയർ അവാർഡ് ജേതാവ് ജയ മേനോനെ സിംസ് ലേഡീസ് വിങ്ങിനുവേണ്ടി പ്രസിഡന്റ് സ്റ്റെഫി മരിയ അരുൺ പൊന്നാട അണിയിച്ച് ആദരിച്ചു.


സ്ത്രീ ശക്തീകരണത്തിന്റെ ഉദാത്ത ദൃഷ്ടാന്തമായുള്ള മഹത് വ്യക്തികളായ സ്മിത ജെൻസെൻ, ജയ മേനോൻ എന്നിവരുടെ സാന്നിധ്യത്തിന് ലേഡീസ് വിംഗ് വൈസ് പ്രസിഡന്റ് ജിൻസി ലിയോൺസ് നന്ദിപറഞ്ഞു.
സിംസ് ലേഡീസ് വിംഗ് ട്രെഷറർ സുനു ജോസഫ് മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ ജോയ്സി സണ്ണി, അൽവീനിയ ക്ലിറ്റിൻ, ഐശ്വര്യ ജോസഫ്, ഷാന്റി ജെയിംസ്, ഷീന തോമസ്, ജെനിറ്റ് ഷിനോയ്, ലിജി ജോസ് തുടങ്ങിയവർ ചിൽഡ്രൻസ് വിംഗ് അംഗങ്ങളുടെ കലാ പരിപാടികൾക്ക് നേതൃത്വം നൽകി.

പ്രിറ്റി റോയ്, ജെന്നിഫർ ജീവൻ എന്നിവർ പരിപാടികളുടെ അവതാരകരായി.
സിംസ് ബോർഡ് ഓഫ് ഡയറക്ട്ടേഴ്സ് – ജേക്കബ് വാഴപ്പിള്ളി, ജെയ്സൺ മഞ്ഞളി, സിബു ജോർജ്, സോബിൻ ജോസ്, പ്രേംജി ജോൺ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.
ജോസഫ് പി റ്റി നെൽസൺ വർഗീസ്
പ്രസിഡൻറ്റ് ജനറൽ സെക്രട്ടറി


