തിരുവനന്തപുരം : ആർ.സി.സി.യിൽ പുതുതായി സ്ഥാപിച്ച അത്യാധുനിക ഹൈ എനർജി ലീനിയർ ആക്സിലറേറ്റർ എന്ന റേഡിയോതെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനം നാളെ രാവിലെ പത്തരയ്ക്ക് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ വീഡിയോ കോൺഫറൻസ് വഴി നിർവഹിക്കും.14.54 കോടി രൂപ ചെലവിൽ ആണ് ഈ മെഷീൻ സ്ഥാപിച്ചിരിക്കുന്നത്. അർബുദ കോശങ്ങളെ നശിപ്പിക്കുമ്പോൾ തന്നെ സമീപസ്ഥമായ ആരോഗ്യമുള്ള ശരീര കലകൾക്കും മറ്റ് സുപ്രധാന അവയവങ്ങൾക്കും റേഡിയേഷൻ ഏൽക്കാതെ സംരക്ഷിക്കാനുള്ള സംവിധാനവും ഈ യൂണിറ്റിൽ ഉണ്ട്. പാർശ്വഫലങ്ങൾ പരമാവധി കുറച്ച് അതീവ കൃത്യതയോടെയുള്ള ചികിത്സ വളരെ വേഗത്തിൽ നടത്താൻ കഴിയുന്നു എന്നതാണ് ഇതിന്റെ നേട്ടം.ഉന്നത ഗുണനിലവാരമുള്ള റേഡിയേഷൻ ചികിത്സയ്ക്കുള്ള ഈ ഉപകരണം കമ്മീഷൻ ചെയ്യുന്നതോടെ ചികിത്സക്കു വേണ്ടിയുള്ള രോഗികളുടെ കാത്തിരിപ്പ് ഗണ്യമായി കുറയ്ക്കാൻ കഴിയും. ആർ.സി.സി.യുടെ ഹൈ ടെക് ചികിത്സാ സങ്കേതങ്ങളുടെ നിരയിലേക്കാണ് ഈ റേഡിയോതെറാപ്പി യൂണിറ്റും ഇടം പിടിച്ചിരിക്കുന്നത്.
https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE