ന്യൂഡൽഹി: ഡൽഹിയിലെ ഐ.എൻ.എ. മാർക്കറ്റില് വൻ തീപിടിത്തം. സംഭവത്തിൽ 6 പേർക്ക് പൊള്ളലേറ്റതായി അറിയുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 8 അഗ്നിശമന യൂണിറ്റെത്തി തീയണച്ചു. ഇന്ന് പുലർച്ചെ മൂന്നു മണിക്കായിരുന്നു അപകടം. മാർക്കറ്റിലെ റസ്റ്റോറന്റിലെ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.


