ത്രിപുര: ത്രിപുരയില്‍ മുതിര്‍ന്ന സിപിഐഎം നേതാവും സംസ്ഥാന കമ്മറ്റി അംഗവുമായ ചായന്‍ ഭട്ടാചര്‍ജിയും വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള 84 നേതാക്കളും കോണ്‍ഗ്രസില്‍ ചേര്‍ന്നു. തെക്കന്‍ ത്രിപുരയിലെ ധര്‍മ്മനഗറില്‍ നടന്ന ചടങ്ങിലാണ് നേതാക്കള്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. യുഎന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ചായന്‍ ഭട്ടാചാര്‍ജിയുടെ നേതൃത്വത്തിലാണ് നേതാക്കള്‍ കോണ്‍ഗ്രസിലെത്തിയത്. സിപിഐഎമ്മില്‍ നിന്ന് 50 നേതാക്കള്‍, ബിജെപിയില്‍ നിന്ന് 25 നേതാക്കള്‍, തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ഒമ്പത് നേതാക്കളുമാണ് പുതിയ പാര്‍ട്ടിയില്‍ ചേര്‍ന്നത്.
