മനാമ: ബഹ്റൈനിൽ സ്കൂളുകളിൽ നേരിട്ടെത്തി പഠനം തിരഞ്ഞെടുത്ത വിദ്യാർത്ഥികളുടെ ഹാജർ നിരക്ക് 80.06 ശതമാനത്തിൽ എത്തിയതായി വിദ്യാഭ്യാസ മന്ത്രി ഡോ മജീദ് ബിൻ അലി അൽ നുഐമി അറിയിച്ചു. ഡിജിറ്റൽ ആപ്ലിക്കേഷനുകൾ, വിദ്യാഭ്യാസ പോർട്ടൽ അല്ലെങ്കിൽ ടെലിവിഷൻ പാഠങ്ങൾ എന്നിവയിലൂടെ സ്കൂളുകളിലോ വിദൂരമായോ എല്ലാവർക്കും വിദ്യാഭ്യാസ സേവനങ്ങൾ നൽകുന്നതിനും ഗ്രീൻ അലേർട്ട് തലത്തിന് ആനുപാതികമായി ആവശ്യമായ മുൻകരുതൽ ആരോഗ്യ നടപടികൾ നടപ്പിലാക്കുന്നതിനും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ താൽപര്യം ഡോ അൽ-നുഐമി അടിവരയിട്ടു.
ബൈത്ത് അൽ ഹിക്മ പ്രൈമറി ഗേൾസ് സ്കൂളും ബദർ അൽ കുബ്ര പ്രൈമറി ബോയ്സ് സ്കൂളും സന്ദർശിക്കവേയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.