കൊച്ചി :നെടുമ്പാശേരിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മൃതദേഹം റെയിൽവേ ട്രാക്കിൽ തള്ളി. ഒഡിഷ സ്വദേശി ചോട്ടു എന്ന ശ്രീധറാണ് (24) കൊല്ലപ്പെട്ടത്. ഒപ്പം താമസിച്ചിരുന്ന ഒഡിഷ സ്വദേശികളായ ചഗല സുമൽ (24), ആഷിഷ് ബഹുയി (26) എന്നിവര പൊലീസ് അറസ്റ്റ് ചെയ്തു.. കാർട്ടൺ കമ്പനിയിലെ ജീവനക്കാരാണ് മൂവരും. ശ്രീധറാണ് മറ്റ് രണ്ട് പേരെയും ജോലിക്കായി കൊണ്ടുവന്നത്. കൂടുതൽ ചോദ്യം ചെയ്യൽ തുടരുന്നു.


