
ഇടുക്കി: മൂന്നാറിൽ വീണ്ടും ദൗത്യസംഘത്തിന്റെ ഒഴിപ്പിക്കൽ നടപടി. 2.20 ഏക്കർ ഭൂമി ഏറ്റെടുത്ത് ദൗത്യസംഘം ബോർഡ് സ്ഥാപിച്ചു. ചിന്നക്കനാൽ സിമിന്റ് പാലത്തിന് സമീപമാണ് ഒഴിപ്പിക്കൽ നടത്തിയത്. ഭൂമി കൈവശം വച്ചിരുന്ന അടിമാലി സ്വദേശി ജോസ് ജോസഫിനോട് വീട് ഒഴിഞ്ഞ് പോകാൻ നോട്ടീസ് നൽകി. ഇയാൾ ഏലം കൃഷി ചെയ്തിരുന്ന സ്ഥലമാണ് ഒഴിപ്പിച്ചത്. 30 ദിവസമാണ് ഒഴിവാകുന്നതിലേക്ക് അനുവദിച്ചിരിക്കുന്നത്.


