തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗംബാധിച്ചത്. 55 പേര് വിദേശത്തു നിന്നും 85 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഉറവിടമറിയാത്ത 40 പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചു. 815 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.
ഇന്ന് 15 ആരോഗ്യപ്രവര്‍ത്തകര്‍ക്കും 6 കെഎസ്ഇ ജീവനക്കാര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 11,484 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. രണ്ട് മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം സ്വദേശി ക്ലീറ്റസ്, ആലപ്പുഴ നൂറനാട് സ്വദേശി ശശിധരന് എന്നിവരാണ് ഇന്ന് മരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 19,343 സാമ്പിളുകള്‍ പരിശോധിച്ചു. 1,45,234 പേരാണ് നിരീക്ഷണത്തിലുള്ളത്. 10,779 പേര് ആശുപത്രികളിലാണ്. ഇന്ന് മാത്രം 1,115 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ 11,484 പേർ ചികിത്സയിലുണ്ട്.