മനാമ: ബഹ്റൈനിൽ 2022-ൽ 24,976 വാഹനങ്ങളുടെ ലൈസൻസ് റദ്ദാക്കിയതായി റിപ്പോർട്ട്. 2021 -ൽ ഇത് 27,677 വാഹനങ്ങൾ ആയിരുന്നു. 2021 നെ അപേക്ഷിച്ച് 2022 -ൽ ബഹ്റൈനിൽ റദ്ദാക്കിയ വാഹനങ്ങളുടെ എണ്ണത്തിൽ 9.8% ന്റെ കുറവാണ് രേഖപ്പെടുത്തിയത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നൽകിയ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. റദ്ദാക്കിയ വാഹനങ്ങളുടെ എണ്ണത്തിൽ സ്വകാര്യ കാറുകൾ ഒന്നാമതെത്തി. 17,210 സ്വകാര്യ കാറുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഇത് 68.91% വരും. കയറ്റുമതിക്കായുള്ള 6,593 കാറുകൾ റദ്ദാക്കി. ഇത് 26.40% ആണ്.
Trending
- ഇംതിയാസ് പദ്ധതിയുടെ അഞ്ചാം ഘട്ടം എസ്.സി.ഡബ്ല്യു. ആരംഭിച്ചു
- ബഹ്റൈനില്‍ മയക്കുമരുന്ന് കടത്തു കേസില്‍ കശാപ്പുകാരന് 10 വര്‍ഷം തടവ്
- ബഹ്റൈനില്‍ 2026ലെ ഹജ്ജിന് രജിസ്ട്രേഷന് ആരംഭിച്ചു
- മുഹറഖില്‍ വേനല്‍ക്കാല നീന്തല്‍ക്കുള പരിശോധന ആരംഭിച്ചു
- ബഹ്റൈനിലെ വൈറസ് അണുബാധ വ്യാപനം സാധാരണമെന്ന് ആരോഗ്യ വിദഗ്ധന്‍
- കെഎസ്ആർടിസിയിലെ ‘അവിഹിത’ സസ്പെൻഷനിൽ വിവാദം കത്തി, വനിതാ കണ്ടക്ടറുടെ സസ്പെൻഷനിൽ ഗതാഗത മന്ത്രി നേരിട്ട് ഇടപെട്ടു; നടപടി പിൻവലിച്ചു
- ചൈനയുടെ നീക്കത്തിന് മറുപടി: റെയര്‍ എര്‍ത്ത് മാഗ്നൈറ്റ്സ് ഉല്പാദനത്തിനായി 1,345 കോടിയുടെ പദ്ധതിയുമായി ഇന്ത്യ
- ശ്രീദേവ് കപ്പൂരിന് അഭിമാനക്കാം , ചരിത്ര പ്രസിദ്ധമായ മലമ്പാർ കലാപം പറയുന്ന’ജഗള’.18 ന് എത്തും.