മനാമ: ബദൽ ശിക്ഷാ രീതികൾ പരിഷ്കരിച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പുറപ്പെടുവിച്ച ഉത്തരവിന്റെ ഭാഗമായി പുതുതായി യോഗ്യരായ 30 തടവുകാരെ ബദൽ ശിക്ഷകൾക്കായി ജയിലിൽ നിന്ന് മോചിപ്പിച്ചു. ശിക്ഷാ വിധി ലഭിച്ചവരെ സാമൂഹിക സേവന മേഖലകളിൽ ഉപയോഗപ്പെടുത്താൻ ഇതുവഴി സാധിക്കും.
ഈ 30 കേസുകൾ ഓരോന്നും ബന്ധപ്പെട്ട ജഡ്ജി ശ്രദ്ധാപൂർവ്വം പരിഗണിച്ച് എല്ലാ തടവുകാരുടെയും വ്യക്തിഗത സാഹചര്യങ്ങൾക്കും അവരുടെ കേസുകൾക്കും അനുയോജ്യമായ വിവിധ തരത്തിലുള്ള ബദൽ ശിക്ഷകൾ നൽകാനുള്ള തീരുമാനം പുറപ്പെടുവിക്കും.
ബഹ്റൈൻ നിയമമനുസരിച്ച്, യഥാർത്ഥ ശിക്ഷയ്ക്ക് പകരമായി ഒന്നോ അതിലധികമോ ബദൽ ശിക്ഷകൾ നൽകാവുന്നതാണ്. അത് പൊതു സുരക്ഷയ്ക്ക് ഭീഷണിയാകില്ല. പണമടയ്ക്കുന്നത് സാധ്യമാണെങ്കിൽ ശിക്ഷിക്കപ്പെട്ട വ്യക്തി ക്രിമിനൽ കോടതിയിൽ തങ്ങൾക്കെതിരെ നൽകിയ എല്ലാ സാമ്പത്തിക ബാധ്യതകളും അടച്ചിരിക്കണം.