മനാമ: ബഹ്റൈനിലെ പ്രശസ്ത കലാവിദ്യാലയമായ ഐമാക്-കൊച്ചിൻ കലാഭവനിൽ ഈവർഷത്തെ സമ്മർ ക്ലാസുകൾ ജൂലൈ 2 -മുതൽ ആരംഭിക്കുമെന്ന്
ചെയർന്മാൻ ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു.
ജൂലൈ 2 മുതൽ ഓഗസ്റ്റ് 31 വരെ ഐമാക് കൊച്ചിൻ കലാഭവനിൽ 5 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കായി ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 1:00 വരെ, സിനിമാറ്റിക് ഡാൻസ്, ക്ലാസിക്കൽ ഡാൻസ്, കർണാട്ടിക് മ്യൂസിക്, ഇൻസ്ട്രുമെന്റൽ മ്യൂസിക്, ഫൈൻ ആർട്സ്, ആർട്ട് ആൻഡ് ക്രാഫ്റ്റ് എന്നിങ്ങനെയുള്ള തല്പര വിഷയങ്ങളിൽ അടിസ്ഥാന പരിശീലനം ലഭ്യമാക്കും. കലാരംഗത്ത് ബഹ്റൈനിൽ നിരവധി വർഷക്കാലമായി തുടർച്ചയായി വിവിധ മത്സര വേദികളിൽ ഒട്ടനവധി പ്രതിഭകളെ സൃഷിടിച്ച് കൊണ്ടിരിക്കുന്ന വിദഗ്ധരും പ്രഗൽഭരുമായ അദ്ധ്യാപർക്കൊപ്പം കളിചിരികളുമായി, കുട്ടികൾക്ക് 3 വിഷയങ്ങളിൽ ദിവസവും പ്രത്യേക പരിശീലനവും ലഭിക്കും.
കഴിവ് തെളിയിക്കുന്ന കുട്ടികളിൽ താല്പര്യമുള്ളവർക്ക് ബഹ്റൈൻ മീഡിയ സിറ്റിയുടെ ഓൺലൈൻ ചാനലുകളിൽ കലാപ്രകടനങ്ങൾ കാഴ്ച്ചവെയ്ക്കുന്നതിനുള്ള അവസരം നൽകും. സമ്മർ ക്ലാസിൽ പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും, ക്ലാസിന്റെ സമാപനത്തോടനുബന്ധമായി നടക്കുന്ന ഗ്രാർഡ് ഫിനാലെയിൽ പെർഫോമൻസ് ചെയ്യാനുള്ള അവസരവും നൽകു൦.
കൂടുതൽ വിവരങ്ങൾക്കും, അഡ്മിഷനുമായി 38096845/ 38342900 എന്നീ നമ്പറുകളിൽ വിളിക്കാം. ഒപ്പം www.bahrainmediacity.com സന്ദർശിക്കു.