മനാമ : ഐമാക് ബഹറിൻ മീഡിയ സിറ്റിയുടെ കലാ കേന്ദ്രമായ ഐമാക് കൊച്ചിൻ കലാഭവനിൽ രാവിലെ 6 മണിമുതൽ വിദ്യാരംഭം കുറിക്കുന്നു. സ്കൂൾ പഠന വിഷയങ്ങൾക്കൊപ്പം തന്നെ കുട്ടികളുടെ സർഗ്ഗശേഷികളുടെ കണ്ടെത്തലുകളും, പ്രോത്സാഹനവും പരിശീലനവും നൽകികൊണ്ട് 11 വർഷത്തെ കലാപാരമ്പര്യവുമായി ഇന്ത്യൻ മ്യുസിക് ആൻഡ് ആർട്ട് സെന്റർ (IMAC) വിദ്യാരംഭദിനത്തിൽ പുതിയ ബാച്ചിലേക്കുള്ള കുട്ടികളുടെ പഠനം ആരംഭിക്കുന്നു.ഐമാക് ൽ ബഹ്റൈൻ ഫ്രഞ്ചയ്സിയുള്ള കൊച്ചിൻ കലാഭവന്റെ കൂടി സഹരണത്തോടെ കുട്ടികൾക്ക് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുന്നു. ഇപ്പോൾ ബഹ്റൈൻ മീഡിയ സിറ്റി (BMC) യുടെ എല്ലാ സൗകര്യങ്ങളും ഈ കുട്ടികൾക്ക് ലഭ്യമാകുന്നു . ആഴ്ചയിൽ ഒരു ദിവസം സ്റ്റേജ് പരിശീലനവും ബി.എം.സി ഗ്ലോബൽ ലൈവ് ചാനലിലൂടെയും യൂട്യൂബിലൂടെയും പരിപാടികൾ അവതരിപ്പിക്കാനുമുള്ള അവസരങ്ങളും നൽകുന്നു.ബഹ്റൈൻ ഗവണ്മെന്റ് ആരോഗ്യവകുപ്പ് നൽകിയിട്ടുള്ള കൊറോണ (കോവിഡ് 19) പ്രതിരോധവും, നിയമനടപടികളും അനുശാസിച്ചുകൊണ്ടും നിയന്ത്രണത്തിലുമായിരിക്കും ഇൻസ്റ്റിട്യൂട്ടിൽ സജ്ജ മാക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും 38096845, 38094806, 38852397 എന്നി നമ്പറുകളിൽ വിളിക്കുക.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല്‍ അലമൈനിലേക്ക് ഗള്‍ഫ് എയര്‍ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കും
- ബഹ്റൈന്‍ രാജാവ് നബിദിനാശംസ നേര്‍ന്നു