താനെ: മഹാരാഷ്ട്രയിലെ താനയിൽ നിന്നുള്ള വനിതാ എം എൽ എയാണ് പൊതുയിടത്തിൽവച്ച് സിവിൽ എഞ്ചിനിയറുടെ മുഖത്തടിച്ചത്.എം എൽ എ ഗീത ജെയ്ൻ ആണ് മീര ഭയണ്ടൽ മുനിസിപ്പിൽ കോർപ്പറേഷനിൽ കരാർ ജോലി ചെയ്യുന്ന എഞ്ചിനിയറെ തല്ലിയത്. എഞ്ചിനിയറുടെ കരണക്കുറ്റിക്കടിക്കുന്ന എം എൽ എയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.അനധികൃത നിർമാണം പൊളിച്ചുനീക്കിയത് ചോദ്യം ചെയ്യുന്നതിനിടെയാണ് തല്ലിയത് എന്നാണ് വിവരം.മുപ്പത് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ രണ്ട് എഞ്ചിനിയർമാരെയും അവർക്കരികിൽ എം എൽ എ അടക്കമുള്ളവരെയും കാണാം. ദേഷ്യപ്പെട്ടുകൊണ്ടാണ് എം എൽ എ ഇവരോട് സംസാരിക്കുന്നത്. ഇതിനിടയിൽ ഒരു എഞ്ചിനിയർ ചെറുതായൊന്ന് ചിരിക്കുന്നു. ഇതാണ് എം എൽ എയെ പ്രകോപിപ്പിച്ചത്. തുടർന്ന് ഷർട്ടിന്റെ കോളറിൽ പിടിച്ച് മുഖത്തടിക്കുന്നതാണ് വീഡിയോയിലുള്ളത്.’കെട്ടിടങ്ങൾ പൊളിച്ചുനീക്കിയതിന്റെ ഫലമായി കുട്ടികൾ ഉൾപ്പടെയുള്ളവർ റോഡുകളിൽ തങ്ങുന്നു. പ്രശ്നം പരിഹരിക്കാൻ ഉദ്യോഗസ്ഥനെ കൈവയ്ക്കുന്നത് ശരിയോ ഇവർക്കെതിരെ നടപടിയുണ്ടാകുമോ അതോ നിയമം കൈയിലെടുക്കാൻ എംഎൽഎമാർക്ക് സ്വാതന്ത്ര്യമുണ്ടോ?’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി