മനാമ: ബഹ്റൈനിലെ ഹെൽത്ത് റെഗുലേറ്റർമാർ ഈ വർഷം ഇതുവരെ 60-ലധികം അനധികൃത ടാറ്റൂ ഉപകരണങ്ങളും 500 തരം ലൈസൻസില്ലാത്ത ടാറ്റൂ മഷികളും കണ്ടുകെട്ടി. ഈ കാലയളവിൽ രാജ്യത്തേക്ക് ടാറ്റൂ മഷി ഇറക്കുമതി ചെയ്യുന്നതിന് വ്യക്തികൾ സമർപ്പിച്ച 10 അപേക്ഷകൾ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (NHRA) നിരസിച്ചിട്ടുണ്ട്. ടാറ്റൂ ചെയ്യുന്നത് ഉപഭോക്താക്കൾക്ക് ഗുരുതരമായ ആരോഗ്യ ഭീഷണി ഉയർത്തുമെന്നതിനെ തുടർന്നാണ് ഇത്തരമൊരു നടപടി.
