മനാമ: അനധികൃത ചെമ്മീൻ പിടുത്തം ബഹറിനിലെ ഡ്രൈവ് പാർക്കിന് ദോഷകരം ആകുന്നതായി ഡൈവ് ബഹ്റൈൻ വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ ഡ്രൈവ് പാർക്ക് നിർമ്മിക്കുന്നതിനായി നിശ്ചയിച്ച പ്രദേശത്ത് മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. സംരക്ഷിത മേഖലയിൽ മത്സ്യബന്ധനം നടത്തരുതെന്ന 2018 ലെ മിനിസ്റ്റീരിയൽ ഉത്തരവ് ലംഘിച്ചാണ് എപ്പോൾ ഈ പ്രദേശങ്ങളിൽ അനധികൃത മത്സ്യബന്ധനം നടന്നിരിക്കുന്നത്. ബഹറിൻ ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആരംഭിച്ച പദ്ധതി കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സഞ്ചാരികൾക്കായി തുറന്നു കൊടുത്തിരുന്നു. പ്രത്യേക സമുദ്ര അന്വേഷകരുടെ ഒരു സംഘം നടത്തിയ അന്വേഷണത്തിൽ ഡൈവ് പാർക്ക് നിർമ്മിക്കുന്നതിനായി വെള്ളത്തിൽ മുക്കിയ വിമാനത്തിന് കേടുപാടുകൾ ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ടുകളെ റഡാറുകളുടെ സഹായത്തോടെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. വലിയ ട്രോളിംഗ് വലകൾ ഉപയോഗിച്ചാണ് മത്സ്യബന്ധനം നടന്നിരിക്കുന്നത് എന്നും തെളിഞ്ഞിട്ടുണ്ട്.
കടൽത്തീര പരിസ്ഥിതി വ്യവസ്ഥകൾ , പാറകൾ, സമുദ്ര പരിസ്ഥിതി എന്നിവയിൽ മൊത്തത്തിൽ ട്രോളിങ് വലകളുപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നത് അഗാധമായി പ്രതിക്കൂലമായി ബാധിക്കുന്നതിന്റെ കൂടുതൽ തെളിവാണ് ഈ സംഭവമെന്നും നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇതിനകം തന്നെ നടന്നതായും സുപ്രീം കൗൺസിൽ ഓഫ് എൻവയോണ്മെന്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഡോ: മുഹമ്മദ് മുബാറക് ബിൻ ഡൈന വ്യക്തമാക്കി.