മസ്ക്കത്ത്: രേഖയില്ലാതെ ഒമാനില്‍ താമസിക്കുന്ന പ്രവാസികള്‍ മാര്‍ച്ച് 31നുള്ളില്‍ പിഴയില്ലാതെ രാജ്യം വിടാം. കോവിഡുമായി ബന്ധപ്പെട്ട സുപ്രിം കമ്മിറ്റി നിര്‍ദേശപ്രകാരമാണ് തൊഴില്‍ മന്ത്രാലയം ഈ തീരുമാനമെടുത്തത്. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 31വരെ ഒമാനില്‍ വിസാ സ്റ്റാറ്റസ് ശരിപ്പെടുത്തുന്നതിനും രാജ്യം വിടുന്നതിനുമായി 57,847 അപേക്ഷകള്‍ ലഭിച്ചു. ഇതില്‍ 12,378 പേര് രാജ്യംവിട്ടു.


