
മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ ലേഡീസ് അസോസിയേഷന് (ഐ.എല്‍.എ) ബഹ്റൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് ആന്റ് ഫിനാന്‍സില്‍ (ബി.ഐ.ബി.എഫ്) ലീല ജഷന്മല് സ്മാരക പ്രഭാഷണം 2025 സംഘടിപ്പിച്ചു.
300ലധികം പേര് പരിപാടിയില്‍ പങ്കെടുത്തു. പിയ ബാനര്‍ജി സ്വാഗതം പറഞ്ഞു. ഐ.എല്‍.എ. പ്രസിഡന്റ് സ്മിത ജെന്സന് ഉദ്ഘാടന പ്രസംഗം നടത്തി.
ഷൈഖ അല്‍ ഷൈബയും മൗണ്ട് എവറസ്റ്റ് കീഴടങ്ങിയ ആദ്യ വനിതയായ ഡോ. അരുണിമ സിന്‍ഹയും അവര്‍ പ്രതിസന്ധികളെ അതിജീവിച്ച യാത്രകള്‍ പങ്കുവെച്ച് പ്രസംഗിച്ചു. ന്യൂ ഇന്ത്യ സ്കൂള്‍, ഏഷ്യന്‍ സ്കൂള്‍, ന്യൂ മില്ലേനിയം സ്കൂള്‍, ന്യൂ ഹാരിസണ്‍സ്, ഇന്ത്യന്‍ സ്കൂള്‍ എന്നിവയില്‍നിന്ന് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. ഡിന്നറോടെ പരിപാടി സമാപിച്ചു.
