കൊച്ചി: മാദ്ധ്യമപ്രവർത്തകൻ ഷാജൻ സ്കറിയയ്ക്കെതിരായ അന്വേഷണത്തിൽ പൊലീസ് നടപടിയെ വിമർശിച്ച് ഹൈക്കോടതി. തന്റെ ഫോൺ പിടിച്ചെടുത്തതിനെതിരെ മാദ്ധ്യമപ്രവർത്തകൻ വിശാഖ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി രംഗത്തെത്തിയത്.
പ്രതിയല്ലാത്ത ഒരാളുടെ ഫോൺ എങ്ങനെ പിടിച്ചെടുക്കുമെന്നും അങ്ങനെയുള്ള ഒരാളെ എങ്ങനെ കസ്റ്റഡിയിലെടുക്കുമെന്നും കോടതി ചോദിച്ചു. അതോടൊപ്പം തന്നെ വിശാഖിന്റെ ഫോൺ ഉടൻ വിട്ടുകൊടുക്കാനും ഹൈക്കോടതി നിർദേശം നൽകി.ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാദ്ധ്യമപ്രവർത്തകർ. ഇവിടെ മാദ്ധ്യമപ്രവർത്തകന്റെ അടിസ്ഥാന അവകാശം ലംഘിക്കപ്പെട്ടു. അന്വേഷണം നടത്താം, എന്നുകരുതി എല്ലാ മാദ്ധ്യമപ്രവർത്തകരുടെയും ഫോൺ പിടിച്ചെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു. ഷാജൻ സ്കറിയയെ ഇതുവരെ കണ്ടെത്താൻ കഴിയാത്തത് പൊലീസിന്റെ വീഴ്ചയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
Trending
- ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ 2026: രജിസ്ട്രേഷൻ ആരംഭിച്ചു
- ‘വിപഞ്ചിക നേരിട്ടത് കടുത്ത പീഡനം, മരണം കൊലപാതകമെന്ന് സംശയം, മൃതദേഹം ഷാർജയിൽ സംസ്കരിക്കാൻ അനുവദിക്കരുത്’; കുടുംബം ഹൈക്കോടതിയിൽ
- ‘നിമിഷ പ്രിയക്ക് മാപ്പ് ഇല്ല’, കടുത്ത നിലപാടിൽ തലാലിന്റെ സഹോദരൻ, ഒരു ഒത്തു തീർപ്പിനും ഇല്ലെന്ന നിലപാടിൽ; അനുനയ ചർച്ചകൾ തുടരും
- 114 വയസുള്ള മാരത്തോൺ ഓട്ടക്കാരൻ ഫൗജ സിംഗിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; ഒരാൾ അറസ്റ്റിൽ, കാറും പിടിച്ചെടുത്തു
- ഉമ്മുൽ ഹസം മേൽപ്പാലത്തിലെ സ്ലോ ലെയ്ൻ 17 മുതൽ അടച്ചിടും
- ബഹ്റൈൻ 242 അനധികൃത വിദേശ തൊഴിലാളികളെ കൂടി നാടുകടത്തി
- സ്കൂള്‍ സമയ തീരുമാനം മാറ്റില്ല; സമസ്തയുടെ ആശങ്കള്‍ ചര്‍ച്ച ചെയ്യാമെന്ന് വി ശിവന്‍കുട്ടി
- നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചു