മനാമ: ബി.എം.ബി.എഫ് യൂത്ത് വിങ് ലേബർ ക്യാമ്പിൽ ഇഫ്താർ കിറ്റ് വിതരണം ചെയ്തു. മലബാർ ഗോൾഡുമായി സഹകരിച്ച് ഹിദ്ദ് ലേബർ ക്യാമ്പിൽ നടത്തിയ ഇഫ്താർ വിതരണം ഏറെ നന്മനിറഞ്ഞ വേറിട്ട അനുഭവമായി.
ഇഫ്താറുകൾ മൽസര വേദികളായി മാറുബോൾ ഇല്ലായ്മയിൽ ജീവിതം മുന്നോട്ട് കൊണ്ട് പോവുന്ന ദൂരെ സ്ഥലത്ത് അധിവസിക്കുന്ന സഹോദരങ്ങൾക്ക് ഇഫ്താറിന്റെ നന്മയും സ്നേഹവും സന്തോഷവും പുണ്യവും നൽകി കൊണ്ട് ബി.എം.ബി.എഫ് യൂത്ത് വിങ് (BMBF & youth wing) വർഷങ്ങളായി നടത്തിവരുന്ന മഹത്തായ നന്മകൾ ക്യാപിറ്റൽ ഗവർണറേറ്റിന്റെ സഹായത്തോടെ കോവിഡ് സമയത്തും നിർത്താതെ മുന്നോട്ട് കൊണ്ട് പോയതിൽ ഏറെ സന്തോഷം പകരുന്നതാണന്നും ഇത്തവണ മലബാർ ഗോൾഡ് & ഡയമണ്ടുമായി സഹകരിച്ച് നൽകാൻ കഴിഞ്ഞതിൽ ഏറെ അഭിമാനം പകരുന്നതാണന്നും ഫോറം പ്രവർത്തകർ വാർത്താ കുറിപ്പിൽ അറിയിച്ചു.
