മനാമ: ജിസിസിയിലെ പ്രമുഖ ഡയറി ഉൽപെന്ന കമ്പനി ആയ നാദക്ക് ഇഫ്താർ വിരുന്നും കമ്പനിയിലെ കീ അക്കൗണ്ട് മാനേജരുമായ സിജു കുമാറിന് യാത്രയയപ്പും നൽകി. ഇഫ്താർ വിരുന്നിൽ കമ്പനിയിലെ നിരവധി പേർ സംബന്ധിച്ചു. നീണ്ട ഇരുപത്തി ഒന്ന് വ ർഷത്തെ സർവീസിന് ശേഷമാണ് സീനിയർ ഉദ്യോഗസ്ഥനും കീ അക്കൗണ്ട് മാനേജറുമായ സിജു കുമാർ വിരമിക്കുന്നത്. നാദക്കിൽ സെയിൽസ് ഡിവിഷനിൽ ജോലി ആരംഭിച്ച സിജു കി അക്കൗണ്ട് സൂപ്പർവൈസർ ആയും പ്രവർത്തിച്ചിട്ടുണ്ട്.

പ്രവർത്തന കാലയളവിൽ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചതെന്നും അദേഹത്തിന്റെ ഭാവിക്കു എല്ലാവിധ നന്മകളും നേരുന്നതായി പരുപാടിയിൽ പങ്കെടുത്തവർ പറഞ്ഞു. അനിലാൽ ചടങ്ങിൽ ഗാനം ആലപിച്ചു. റഷീദ്, സാജൻ, ഷാജി, നിർമൽ, ബിനു എൽ എസ്, അജീഷ്, അഷറഫ്, അനീഷ്, കാശിഫ് എന്നിവർ പരുപാടിയിൽ സംസാരിച്ചു.
