കോഴിക്കോട്: നടക്കാവ് സിഐ ജീജീഷിനെതിരെ യുവമോർച്ച ബിജെപി പ്രവർത്തകരുടെ വധഭീഷണി. കരിങ്കൊടി കാണിക്കാനെത്തിയ യുവമോർച്ച പ്രവർത്തകനെ മർദ്ദിച്ച സി.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി കോഴിക്കോട് കമ്മിഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിലാണ് പ്രവർത്തകർ വധഭീഷണി മുഴക്കിയത്. ഞായറാഴ്ച ഗസ്റ്റ് ഹൗസിന് സമീപം കരുതൽ തടങ്കലിൽ എടുക്കുന്നതിനിടെ യുവമോർച്ച പ്രവർത്തകനെ മർദ്ദിച്ചുവെന്നാണ് പരാതി.
‘നടക്കാവ് സി.ഐ. യൂണിഫോമിൽ അല്ലായിരുന്നുവെങ്കിൽ ശവം ഒഴുകി നടന്നേനെ’ എന്നായിരുന്നു സിഐക്ക് നേരെയുള്ള കൗൺസിലർ റിനീഷിന്റെ വധഭീഷണി.
വെട്ടിയാൽ മുറിയുന്ന ശരീരം തന്നെയാണ് സിഐ ജീജീഷിന്റേത് എന്നായിരുന്നു ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി മോഹനൻ പ്രതിഷേധത്തിന് ശേഷം നടത്തിയ പ്രസംഗത്തിലൂടെ പരാമർശിച്ചത്.