തിരുവനന്തപുരം: ഗണേഷ്കുമാറിനെ ഉൾപ്പെടുത്തിയാൽ മന്ത്രിസഭ വികൃതമാകുമെന്ന് പരിഹസിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മന്ത്രിമാരെ മാറ്റിയിട്ട് കാര്യമുണ്ടോ എന്നും വെള്ളാപ്പള്ളി ചോദിച്ചു. ”ട്രാൻസ്പോർട്ട് മന്ത്രി, നല്ല രീതിയിലാണ് ട്രാൻസ്പോർട്ട് മന്ത്രിയെന്ന നിലയിൽ അദ്ദേഹം കൊണ്ടുപോകുന്നത്. ഇപ്പോൾ മുഖം മിനുക്കാനെന്ന നിലയിൽ പിണറായി ഗവൺമെന്റ് അദ്ദേഹത്തെ എടുത്ത് മാറ്റാൻ ആലോചനയുണ്ട്. അതിനേക്കാൾ എത്രയോ മോശമായ മുഖമുള്ള, ഒരു സ്വഭാവ ശുദ്ധിയും ജീവിതത്തിൽ നാളിതുവരെ ഇല്ലാത്ത ഒരാളെ മന്ത്രിയാക്കും എന്ന് പറഞ്ഞാൽ ഈ മന്ത്രിസഭയുടെ മുഖം എന്തുമാത്രം നന്നാകും? അദ്ദേഹത്തിന്റെ അച്ഛൻ കള്ളനെന്ന് കണ്ടുപിടിക്കപ്പെട്ട് ജയിൽശിക്ഷ അനുഭവിച്ച ആളാണ്, ഇടമലയാർ കേസിൽ. നിഷേധിക്കാനൊക്കുമോ? ഇനി മൂന്ന് കൊല്ലത്തിൽ താഴയേ ഉള്ളൂ, ഈ പിണറായി ഗവൺമെന്റ് മന്ത്രിമാരെ അങ്ങോട്ടും മാറ്റി ഇങ്ങോട്ടും മാറ്റി മുഖം മിനുക്കാൻ പോയാൽ വെളുക്കാൻ തേച്ചത് പാണ്ടാകും എന്നേ എനിക്ക് പറയാനുള്ളൂ.” വെളളാപ്പള്ളി നടേശൻ.
Trending
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്