ഛത്തീസ്ഗഡില്‍ ഐഇഡി ബോംബ് പൊട്ടിത്തെറിച്ച് ബിഎസ്എഫ് ജവാന് പരിക്ക്. കാന്‍കെര്‍ ജില്ലയിലാണ് സ്ഫോടനം ഉണ്ടായത്. കമ്മ്യൂണിസ്റ്റ് ഭീകരരുടെ സ്വാധീനമുള്ള മേഖലയാണിത്. ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെയായിരുന്നു ബോംബ് പൊട്ടിത്തെറിച്ചത്. പരിക്കേറ്റ ജവാന് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ ആരോഗ്യനില തൃപ്ത്കരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
അതേസമയം ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയില്‍ നിന്നും 13 ബോംബുകള്‍ സുരക്ഷാ സേന നിര്‍വീര്യമാക്കി. 6 പ്രഷര്‍ കുക്കര്‍ ഐഇഡികള്‍ ഉള്‍പ്പെടെയുള്ള ബോംബുകളാണ് സുരക്ഷാ സേന നിര്‍വീര്യമാക്കിയത്. പെട്രോള്‍ ബോംബുകളും പൈപ്പ് ബോംബുകളും ഉള്‍പ്പെടെയുള്ള ബോംബുകളാണ് ബോംബ് സ്ക്വാഡ് നശിപ്പിച്ചത്. പ്രദേശത്ത് തെരച്ചില്‍ പുരോഗമിക്കുകയാണ്.
കഴിഞ്ഞ ദിവസവും ബസ്തര്‍ ജില്ലയില്‍ സുരക്ഷാ സേനയും കമ്മ്യൂണിസ്റ്റ് ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നു. ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.