മനാമ: ഇൻ്റർനാഷണൽ ഡൈനാമിക് സെൽഫ് ഡിഫൻസ് കരാട്ടെ & കളരി (IDSDK) ബഹ്റൈനിൽ 25 വർഷമായി സി.മുഹമ്മദ് ഗുരുക്കൾ പൊന്നാനിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു. അതിൻറെ ഉമ്മുൽ ഹസ്സം ഗ്രൂപ്പിലെ ഇൻസ്ട്രക്ട്ടർമാരായ മുഹമ്മദ് കബീർ, സലിം നടക്കൽ എന്നിവർ പരിശീലനം നൽകിവരുന്ന പ്രഗൽഭരായ വിദ്യാർത്ഥികളുടെ ബെൽറ്റ് വിതരണവും സർട്ടിഫിക്കറ്റ് വിതരണവും ഉമ്മുൽ ഹസ്സം ക്ലബ്ബിൽ വച്ച് നടന്നു. പരിപാടിയിൽ വിശിഷ്ട അതിഥികളായി എത്തിയ ഇബ്രാഹിം മത്താർ, ഫസൽ, ചെമ്പൻ ജലാൽ, ഡോക്ടർ ചെറിയാൻ എന്നിവർ സർട്ടിഫിക്കറ്റുകളും പുതിയ ബെൽറ്റുകളും വിതരണം ചെയ്തു.


