മനാമ: ഐസിആർഎഫ് വിമൻസ് ഫോറം ഹൗസ് -ഹെൽപ്സ് കൾക്ക് വേണ്ടി നിയമപരമായ വിഷയങ്ങളിലെ മാർഗനിർദേശത്തെക്കുറിച്ചുള്ള ഒരു സെഷൻ സംഘടിപ്പിച്ചു. അഡ്വ. മാധവൻ കല്ലത്ത് ആണ് ക്ലാസ് എടുത്തത്. പങ്കെടുത്ത എല്ലാവർക്കും ഇഫ്താർ കിറ്റുകളും ശുചിത്വ കിറ്റുകളും വിതരണം ചെയ്തു.
ഹൈജീൻ ഗിഫ്റ്റ് ഹാംപേഴ്സ് സ്പോൺസർ ചെയ്ത അറ്റ്ലസ് ഫിഷിംഗ് എംഡി സാബു തോമസിന് പ്രത്യേക അഭിനന്ദനം. ഐസിആർഎഫ് വിമൻസ് ഫോറം കൺവീനർ നിഷാ രംഗരാജന്റെ നേതൃത്വത്തിൽ ഹൗസ് ഹെൽപ്സുമായി സഹകരിച്ച് പ്രദ്ന്യ സുബന്ധ് പ്രോഗ്രാം ഭംഗിയായി സംഘടിപ്പിച്ചു.