മനാമ: അംബാസഡർ പീയുഷ് ശ്രീവാസ്തവ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്.) ടീമിനൊപ്പം ചേർന്ന് ബുസൈറ്റീനിൽ ഉള്ള ഒരു വർക്ക് സൈറ്റിൽ 90 തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും വിതരണം ചെയ്തു. ഇന്നത്തെ പരിപാടിയിൽ ഇന്ത്യയുടെ 75 -ാമത് സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി തൊഴിലാളികൾക്ക് ഉച്ചഭക്ഷണ പൊതികളും നൽകി .
കോവിഡ് -19 പ്രോട്ടോക്കോൾ പിന്തുടർന്ന് സംഘടിപ്പിച്ച പരിപാടിയിൽ തൊഴിൽ & സാമൂഹിക, വികസന മന്ത്രാലയം അണ്ടർ സെക്രട്ടറി അഹമ്മദ് അൽ ഹെയ്കി , തൊഴിൽ & സാമൂഹിക വികസന മന്ത്രാലയത്തിലെ സുരക്ഷ & ഗൈഡൻസ് മേധാവി ഹുസൈൻ അൽ ഹുസൈനി എന്നിവർ പങ്കെടുത്തു.
കൂടാതെ ഇന്ത്യൻ എംബസിയിലെ സെക്കന്റ് സെക്രട്ടറി രവിശങ്കർ ശുഖ്ല , അൽ ഘാന ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അഖീൽ യൂസഫ് അൽഘാന, ഐസിആർഎഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, വൈസ് ചെയർമാൻ അഡ്വ. വി കെ തോമസ്, എക്സ് ഓഫീഷ്യയോ/ഉപദേഷ്ടാവ് അരുൾദാസ് തോമസ്, ഉപദേഷ്ടാവ് ഭഗവാൻ അസർപോട്ട, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, ട്രഷറർ മണി ലക്ഷ്മണമൂർത്തി, തേർസ്റ്റ് ഖുഞ്ചേഴ്സ് കോർഡിനേറ്റർ സുധീർ തിരുനിലത്ത്, വളണ്ടിയർമാരായ നിഷ രംഗരാജൻ, രാകേഷ് ശർമ്മ, മുരളീകൃഷ്ണ, രമൻ പ്രീത്, സുൽഫിക്കർ അലി കൂടാതെ ജോസ് ഇ ജോസഫ് – അൽ ഘന ഗ്രൂപ്പിലെ എച്ച്ആർ മാനേജർ എന്നിവരും പങ്കെടുത്തു.
ഇന്ന് നടന്നത് 2021-ലെ വാർഷിക വേനൽക്കാല പ്രത്യേക പരിപാടിയുടെ ആറാം ആഴ്ചയാണ് . ഇത്തരം പ്രവർത്തനത്തിന്റെ അടിസ്ഥാന ഉദ്ദേശ്യം തൊഴിലാളികൾക്ക് കുടിവെള്ളത്തിന്റെ പ്രാധാന്യം പഠിപ്പിക്കുകയും വേനൽക്കാലത്ത് ആരോഗ്യകരമായിരിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ്. ഐ സി ആർ എഫ് നൊപ്പം ബഹ്റൈനിലെ ബൊഹ്റ കമ്മ്യൂണിറ്റി ഈ പ്രോഗ്രാമുമായി സഹകരിക്കുന്നു.
ഐസിആർഎഫ് സന്നദ്ധപ്രവർത്തകർ പുനരുപയോഗിക്കാവുന്ന ഫെയ്സ് മാസ്കുകളും ആൻറി ബാക്ടീരിയൽ സോപ്പുകളും കൂടാതെ കോവിഡ് -19 സമയത്ത് സുരക്ഷിതമായി തുടരാൻ സ്വീകരിക്കാവുന്ന നടപടികളും മാനസികാരോഗ്യത്തെക്കുറിച്ചുള്ള ഫ്ലൈയറുകളും വിതരണം ചെയ്തിട്ടുണ്ട്.
വേനൽക്കാലത്തെ ചൂടിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്ന വിവിധ വർക്ക് സൈറ്റുകളിൽ പണിയെടുക്കുന്ന തൊഴിലാളികൾക് ഏതാനും ആഴ്ചകൾ കൂടി ഇത് തുടരാൻ ഐസിആർഎഫ് ഉദ്ദേശിക്കുന്നു