മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) സംഘം ബഹ്റൈനിലെ നിയുക്ത ഇന്ത്യൻ അംബാസഡറായ വിനോദ് കെ ജേക്കബിനെ സന്ദർശിച്ച് ഊഷ്മളമായ സ്വാഗതം ചെയ്തു. ഐസിആർഎഫ് ചെയർമാനും എക്സിക്യൂട്ടീവ് ടീമും കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഐസിആർഎഫ് നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഐസിആർഎഫിന് നൽകിയ പിന്തുണയ്ക്ക് എംബസി അംഗങ്ങളോടും നന്ദി പറഞ്ഞു.
അംബാസഡർ ഐസിആർഎഫ് പ്രവർത്തനങ്ങളെ പ്രശംസിക്കുകയും ഐസിആർഎഫ്-നും അതിന്റെ മാനുഷിക കമ്മ്യൂണിറ്റി സംരംഭങ്ങൾക്കും പ്രവർത്തനങ്ങൾക്കും എല്ലാ പിന്തുണയും ഉറപ്പുനൽകുകയും ചെയ്തു.
ഐസിആർഎഫ് ചെയർമാൻ ഡോ.ബാബു രാമചന്ദ്രൻ, വൈസ് ചെയർമാൻ അഡ്വ. വി കെ തോമസ്, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, അഡ്വൈസർ അരുൾദാസ് തോമസ്, ട്രഷറർ മണി ലക്ഷ്മണമൂർത്തി, ജോയിന്റ് സെക്രട്ടറിമാരായ നിഷാ രംഗരാജൻ, അനീഷ് ശ്രീധരൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറിമാരായ ഇഹ്ജാസ് അസ്ലം, രവികുമാർ ജെയിൻ, രവിശങ്കർ ശുക്ല എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.