മനാമ: നിർദ്ധനരായ വ്യക്തികളെ പിന്തുണയ്ക്കുന്നതിനുള്ള ഞങ്ങളുടെ നിരന്തരമായ പ്രതിബദ്ധതയുടെ ഭാഗമായി, ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആർഎഫ്), ഐസിആർഎഫ് സപ്പോർട്ട് കിറ്റ് വിതരണം ആരംഭിച്ചു, അതിൽ അടിസ്ഥാന സാധനങ്ങൾ ആയ അരി, പരിപ്പ് , ചെറുപയർ, മുളകുപൊടി, മല്ലിപൊടി, ഗോതമ്പ് പൊടി, എണ്ണ, പഞ്ചസാര, ചായ പൊടി, പാൽ പൊടി എന്നിവ ഉൾപ്പെടുന്നു. നിലവിലെ COVID-19 അവസ്ഥ കാരണം ബുദ്ദിമുട്ട് അനുഭവിക്കുന്നർവക്ക് ഈ കിറ്റ് നാല് പേർക്ക് ഏകദേശം 2 ആഴ്ചക്ക് മതിയാകും.
ഈ പദ്ധതി നടപ്പിലാക്കുന്നതിനായി, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി, അഡ്വ. വി കെ തോമസിന്റെ നേതൃത്വത്തിൽ ഞങ്ങൾ ഒരു പ്രത്യേക ടീമിനെ ഉണ്ടാക്കി. കൺവീനറായി വി കെ തോമസും അംഗങ്ങളായി പങ്കജ് മാലിക്, സുൽഫിക്കർ അലി, നാസർ മഞ്ജേരി, ജെ എസ് ഗിൽ, സത്യേന്ദ്ര കുമാർ, ക്ലിഫോർഡ് കൊറിയ, ശിവകുമാർ ഡിവി എന്നിവരും ഈ പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി പ്രവർത്തിക്കും.
അടിസ്ഥാന സാധനങ്ങൾ നൽകുന്നതിനു പുറമേ ഈ സാഹചര്യത്തിൽ മറ്റു സാധനങ്ങളും ഉൾപ്പെടുത്താൻ ഞങ്ങൾ ഉദ്ദേശിക്കുന്നു. രോഗം എക്സ്പോഷർ തടയുന്നതിനുള്ള നിർദ്ദേശങ്ങളുള്ള 1000 ലധികം ഫ്ലൈയറുകളും അതോടൊപ്പം 4000 ലധികം ആൻറി ബാക്ടീരിയൽ സോപ്പുകളും ഞങ്ങൾ ഇതിനകം വിതരണം ചെയ്തു. COVID-19 നെ നേരിടുന്നതിന് സമയബന്ധിതവും ഉചിതവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കുന്നതിന് ലോകനേതാക്കളിൽ നിന്നും ഡബ്ല്യു.എച്ച്.ഒ. യിൽ നിന്നും അഭിനന്ദനങ്ങൾ പ്രവഹിക്കുന്ന ബഹ്റൈൻ രാജ്യത്തിന്റെ നേതൃത്വത്തോട് ഞങ്ങൾ എന്നും നന്ദിയും കടപ്പാടും അറിയിക്കുന്നു .
ബഹ്റൈനിലെ ഇന്ത്യൻ തൊഴിലാളികളുടെ പൊതുക്ഷേമത്തിനായി ബഹ്റൈൻ രാജ്യത്തിലെ ഇന്ത്യൻ അംബാസഡറുടെ രക്ഷാകർതൃത്വത്തിൽ പ്രവർത്തിക്കുന്ന 1999 ൽ സ്ഥാപിതമായ ഒരു സർക്കാരിതര, ലാഭരഹിത സംഘടനയാണ് ഐസിആർഎഫ്. ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിലെ സാമ്പത്തികമായി ദുർബലരായ വിഭാഗത്തിന് സഹായം നൽകുക എന്നതാണ് ഞങ്ങളുടെ ദൗത്യം. നിയമ സഹായം, അടിയന്തര സഹായം, കമ്മ്യൂണിറ്റി വെൽഫെയർ സേവനങ്ങൾ, വൈദ്യസഹായം, കൗൺസിലിംഗ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്കും പിന്തുണയ്ക്കും വിളിക്കുക: 39224482 അല്ലെങ്കിൽ 39653007