മനാമ: ഇന്ത്യൻ എംബസി ബഹ്റൈൻ രക്ഷാകർതൃത്വത്തിലുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ഐസിആർഎഫ്”) ‘ഫേബർ കാസ്റ്റൽ സ്പെക്ട്ര 2021’ എന്ന പേരിൽ ഈ വർഷത്തെ ആർട്ട് കാർണിവൽ ഓൺലൈനിലൂടെ നടക്കുന്നു. ഫെബർ കാസ്റ്റൽ സ്പെക്ട്ര 2021 ഉത്ഘാടനം വെള്ളിയാഴ്ച രാവിലെ ഐ.സി.ആർ.എഫ് ഓഫീസിൽ വെച്ച് നടന്നു. സംഘാടകരുടെയും, സന്നദ്ധപ്രവർത്തകരുടെയും, സ്കൂൾ കോർഡിനേറ്റർമാരുടെയും, മത്സരത്തിൽ പങ്കെടുക്കുന്നവരുടെയും ആവേശം ഇന്നത്തെ പാൻഡെമിക്ക് സാഹചര്യത്തിന് ഒരു തടസവും ആയില്ല.
ഇ വർഷത്തെ ആർട് കാര്ണിവലിന്റെ ഉത്ഘാടനം ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി മിസ്റ്റർ രവി ശങ്കർ ശുക്ല നിലവിളക്ക് കൊളുത്തി നിർവഹിച്ചു. ഐ സി ആർ എഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, എക്സ് ഓഫിസിയോ / അഡ്വൈസർ അരുൾദാസ് തോമസ്, വൈസ് ചെയർമാൻ അഡ്വക്കേറ്റ് വി കെ തോമസ്, ട്രഷറർ മണി ലക്ഷ്മണമൂർത്തി , ജോയിന്റ് സെക്രട്ടറിയും സ്പെക്ട്ര കൺവീനറുമായ അനീഷ് ശ്രീധരൻ, സ്പെക്ട്ര ജോയിന്റ് കൺവീനേഴ്സ് നിതിൻ ജേക്കബ് കൂടാതെ മുരളീകൃഷ്ണൻ , ഫേബർ കാസ്റ്റിൽ കൺട്രി ഹെഡ് സഞ്ജയ് ബാൻ കൂടാതെ ഐ.സി.ആർ.എഫ്. വോളന്റീർസ് സുരേഷ് ബാബു , കാശി വിശ്വനാഥ്, ശിവകുമാർ, പങ്കജ് മാലിക്, ജവാദ് പാഷ, നാസ്സർ മഞ്ചേരി, സുധീർ തിരുനിലത്ത് , സുനിൽ കുമാർ, സുബൈർ കണ്ണൂർ, കെ ടി സലിം, ചെമ്പൻ ജലാൽ, നിഷ രംഗരാജൻ, മുരളി നോമുല, രാമൻ പ്രീത്, അജിത് കുമാർ, ആൽബിൻ ജോർജ്, അനിൽരാജ് , രാജീവൻ, ഹരി ബി നായർ, ഉഷ ഹരിദാസ്, ശശിധരൻ എം, ദേവദാസ് സി. ദീപശിഖ സ്റോഗ് , സുഷമ അനിൽ , നിത്യൻ കെ തോമസ്, മണിക്കുട്ടൻ , ജിഷ ജ്യോതിസ് എന്നിവർ പങ്കെടുത്തു .
ബഹ്റൈനിലെ ഇരുപത്തി ഒന്നോളം സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മുന്നൂറിൽ പരം കുട്ടികൾ വെള്ളിയും ശനിയും ദിവസങ്ങളായി നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നു .
കുട്ടികൾക്കിടയിൽ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും ബഹുമാനിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയുള്ള ആർട്ട് കാർണിവൽ ബഹ്റൈൻ രാജ്യത്തിലെ വിദ്യാർത്ഥികൾക്കായുള്ള ഏറ്റവും വലിയ കലാ മത്സരമാണ്.
പതിവുപോലെ പങ്കെടുക്കുന്ന കുട്ടികളെ നാല് പ്രായ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു – അഞ്ച് മുതൽ എട്ട് വയസ്സ് വരെ, എട്ട് മുതൽ പതിനൊന്ന് വയസ്സ്, പതിനൊന്ന് മുതൽ പതിനാല് വയസ്സ്, പതിനാല് മുതൽ പതിനെട്ട് വയസ്സ് വരെ. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും ഡ്രോയിംഗ് പേപ്പറും മെറ്റീരിയലുകളും നൽകി . ഇവരെ കൂടാതെ, 18 വയസും അതിൽ കൂടുതലുമുള്ള മുതിർന്നവർക്കുള്ള വിഭാഗത്തിൽ കുറച്ചു പേർ മത്സരത്തിൽ ചേർന്നു.
