മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് വിവിധ ആശുപത്രികളുമായും മെഡിക്കൽ സെന്ററുകളുമായും ചേർന്ന് നടത്തുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പിന്റെ മൂന്നാമത്തെ പ്രോഗ്രാം ഇന്ന് രണ്ട് ഹോസ്പിറ്റലുകളിൽ വെച് നടന്നു. മുഹറഖിൽ ഉള്ള കിംസ് ഹെൽത്ത് ഹോസ്പിറ്റലിലും കൂടാതെ ഹിദ്ദിൽ ഉള്ള ദാർ അൽ ഷിഫ മെഡിക്കൽ സെന്റ്ററിലും വൈദ്യപരിശോധനയ്ക്ക് വിധേയരാവുകയും ഡോക്ടർമാരുടെ കൺസൾട്ടേഷനിൽ പങ്കെടുക്കുകയും ചെയ്തു.
രവി ശങ്കർ ശുക്ല, ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ഇന്നത്തെ മുഖ്യാതിഥി ആയിരുന്നു. അദ്ദേഹം രണ്ടു ഹോസ്പിറ്റൽസിലും ചെന്ന് വർക്കേഴ്സിനോടും, ഹോസ്പിറ്റൽ സ്റ്റാഫിനോടും, ഐ.സി.ആർ.എഫ് വോളന്റീർസ്മാരോടും സംസാരിച്ചു. രവി ശങ്കർ ശുക്ലയെ, ഡോക്ടർ കെ ടി മുഹമ്മദ് അലി – മാനേജിങ് ഡയറക്ടർ, അഹമ്മദ് ഷമീർ – ജനറൽ മാനേജർ കൂടാതെ ഐ.സി.ആർ.എഫ് മെംബേഴ്സും ചേർന്ന് ദാർ അൽ ഷിഫ മെഡിക്കൽ സെന്ററിൽ സ്വീകരിച്ചു.
കിംസ് ഹെൽത്ത് ഹോസ്പിറ്റലിൽ രവി ശങ്കർ ശുക്ലയെ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോക്ടർ ഷെരിഫ് എം സഹദുള്ള കൂടാതെ ഐ.സി.ആർ.എഫ് മെംബേഴ്സും ചേർന്ന് സ്വീകരിച്ചു. പങ്കെടുത്ത എല്ലാ തൊഴിലാളികൾക്കും ഉച്ചഭക്ഷണവും ബഹുഭാഷാ കോവിഡ് -19 ബോധവൽക്കരണ ഫ്ലയറുകളും ഒപ്പം സമ്മാന പൊതികളും നൽകി .
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ അനുസ്മരിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ഈ മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ മാസത്തിൽ ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയാണ് ഉൽഘാടനം ചെയ്തത് .
ഇന്നത്തെ പ്രോഗ്രാമിൽ ഐസിആർഎഫ് വൈസ് ചെയർമാൻ അഡ്വക്കേറ്റ് വി.കെ. തോമസ്, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, ഉപദേഷ്ടാവ് അരുൾദാസ് തോമസ്, ഉപദേഷ്ടാവ് ഭഗവാൻ അസർപോട്ട , ജോയിന്റ് സെക്രട്ടറി അനീഷ് ശ്രീധരൻ , മെഗാ മെഡിക്കൽ ക്യാമ്പ് ജനറൽ കൺവീനർ നാസർ മഞ്ചേരി, മെഗാ മെഡിക്കൽ ക്യാമ്പ് കോഓർഡിനേറ്റർ മുരളീകൃഷ്ണൻ, ഒക്ടോബര് മാസത്തെ കോർഡിനേറ്റർ ക്ലിഫോർഡ് കൊറിയ, ഐസിആർഎഫ് വളണ്ടിയർമാരായ രമൺ പ്രീത്, ജവാദ് പാഷ, മുരളി നോമൂല , സുരേഷ് ബാബു, പങ്കജ് മാലിക് , സുബൈർ കണ്ണൂർ, ചെമ്പൻ ജലാൽ, അജയ് കൃഷ്ണൻ, കാശി വിശ്വനാഥ്, സ്പന്ദന കിഷോർ, ബ്രിജ് കിഷോർ, റെയ്ന കൊറിയ , രവി ഡാഡിത്, ഹരി, ജയദീപ്, കല്പന പാട്ടീൽ , സുഷമ അനിൽ, രാജീവ് , നൗഷാദ്, സുനിൽ , കൂടാതെ നീലമേകം മുത്തുസാമി – ഗ്രൂപ്പ് എച്ച്.എസ്.ഇ മാനേജർ – അറാഡോസ് കോൺട്രാക്ടിങ് എന്നിവർ പങ്കെടുത്തു .
ഒരു വർഷ കാലയളവിൽ 5000-ലധികം തൊഴിലാളികൾക്ക് വിവിധ ആശുപത്രികൾ കൂടാതെ മെഡിക്കൽ സെന്ററുകളുമായി ചേർന്ന് മെഡിക്കൽ പരിശോധനകൾ നടത്താനാണ് മെഗാ മെഡിക്കൽ ക്യാമ്പ് ലക്ഷ്യമിടുന്നത്. ഒന്നിടവിട്ട വെള്ളിയാഴ്ചകളിൽ വിവിധ മെഡിക്കൽ സ്ഥാപനങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ നടക്കും.
പരിപാടിയുടെ മുഖ്യ സ്പോൺസർ അൽ നാമൽ ഗ്രൂപ്പ് / വികെഎൽ ഗ്രൂപ്പ് ആണ്, മെഡിക്കൽ പരിശോധനകൾക്കായി മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ വഴി സഹായം നൽകാനും വർഷത്തിൽ 2500 തൊഴിലാളികൾക്ക് ഉച്ചഭക്ഷണം നൽകാനും സമ്മതിച്ചിട്ടുണ്ട്. വാർഷിക സ്പോൺസർ LMRA ആണ്. എല്ലാ തൊഴിലാളികൾക്കും അവർ കോവിഡ് ബോധവൽക്കരണ പ്രചാരണ സാമഗ്രികൾ (ഫെയ്സ്മാസ്കുകൾ, ആൻറി ബാക്ടീരിയൽ സോപ്പുകൾ തുടങ്ങിയവ) നൽകുന്നു. ബിനെറ്റിന്റെ ഭാഗമായ ലക്കി യും ഒരു സ്പോൺസർ ആണ് .
പങ്കെടുക്കുന്ന മെഡിക്കൽ സൗകര്യങ്ങൾ – മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ, അൽ ഹിലാൽ ഹോസ്പിറ്റൽ, കിംസ് ഹെൽത്ത്, ഷിഫ അൽ ജസീറ, ദാർ അൽ ഷിഫാ മെഡിക്കൽ സെന്റർ, ആസ്റ്റർ മെഡിക്കൽ സെന്റർ അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ, തൈറോകെയർ എന്നിവയാണ്.
മെഗാ മെഡിക്കൽ ക്യാമ്പ് പ്രോഗ്രാമിനെ പിന്തുണക്കുവാനും കൂടുതൽ വിവരങ്ങൾ ആവശ്യമുള്ളവരും ജനറൽ കൺവീനർ – 32228424 ശ്രീ ജനറൽ നാസർ മഞ്ചേരി അല്ലെങ്കിൽ ജനറൽ കോഡിനേറ്റർ – മുരളീകൃഷ്ണൻ – 34117864 എന്നിവരുമായി ബന്ധപ്പെടുക.