
മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) തേസ്റ്റ് ഖ്വഞ്ചേഴ്സ് ടീം ഒമ്പതാമത് വേനൽക്കാല ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. സീഫിലെ തൊഴിൽ സ്ഥലത്ത് നടത്തിയ പരിപാടിയിൽ 100ഓളം തൊഴിലാളികൾ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്തവർക്ക് കുപ്പിവെള്ളം, ലാബൻ, ഓറഞ്ച്, സമൂസ, ടോഫി എന്നിവ നൽകി. ആരോഗ്യകരവും സുരക്ഷിതവുമായ വേനൽക്കാലത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ പ്രോഗ്രാമിന്റെ അടിസ്ഥാന ലക്ഷ്യം.

ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, അംഗങ്ങളായ സുൽഫിഖർ അലി, മുരളീകൃഷ്ണൻ, ശിവകുമാർ, രാജീവൻ, ഹരി, ക്ലിഫോർഡ് കൊറിയ, നൗഷാദ്, ബോറ കമ്യൂണിറ്റി അംഗങ്ങളായ കുത്തുബ് അലി, ഇബ്രാഹിം, യൂസഫ്, ഇവാൻ അൽ ബഹ്റൈൻ ഫോർ കൺസ്ട്രക്ഷൻ ആൻഡ് റിനവേഷൻ മെക്കാനിക്കൽ കോഓഡിനേറ്ററും സേഫ്റ്റി എൻജിനീയറുമായ എച്ച്. വൈശാഖ്, ജനറൽ ഫോർമാൻ അജികുമാർ എന്നിവർ പങ്കെടുത്തു.
തുടർച്ചയായ ഏഴാം വർഷമാണ് ഐസിആർഎഫ് തേസ്റ്റ് ഖ്വഞ്ചേഴ്സ് വെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നത്. മുൻ വർഷങ്ങളിലെ പോലെ തന്നെ ബഹ്റൈനിലെ ബൊഹ്റ കമ്മ്യൂണിറ്റിയും ഈ പരിപാടിയെ പിന്തുണയ്ക്കുന്നു.
