മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ICRF”) തേർസ്റ് -ക്വഞ്ചേഴ്സ് 2022 ടീം അതിന്റെ വാർഷിക വേനൽക്കാല ബോധവൽക്കരണ പരിപാടിയുടെ രണ്ടാമത്തെ പ്രോഗ്രാം നടന്നു . ആരോഗ്യകരവും സുരക്ഷിതവുമായ വേനലിനെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ പരിപാടിയുടെ അടിസ്ഥാന ലക്ഷ്യം. തേർസ്റ്-ക്വഞ്ചേഴ്സ് 2022 ടീം കുപ്പിവെള്ളം, പഴങ്ങൾ, ലാബാൻ , സമോസ എന്നിവ 200 ഓളം തൊഴിലാളികൾക്കായി ദിൽമുനിയയിലെ ഒരു വർക്ക്സൈറ്റിൽ വിതരണം ചെയ്തു.
ഐസിആർഎഫ് അഡ്വൈസർ അരുൾദാസ് തോമസ്, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, ജോയിന്റ് സെക്രട്ടറി നിഷ രംഗരാജൻ, അംഗങ്ങളായ ജവാദ് പാഷ, സിറാജ്, വോളന്റീർ കാളിദാസ്, കാസറോണി കോൺട്രാക്ടിംഗ് പ്രോജക്ട് മാനേജർ ശത്രുഘൻ സിംഗ്, പ്രോജക്ട് എഞ്ചിനീയർ അമിത് കുമാർ സിംഗ്, ബോഹ്റ കമ്മ്യൂണിറ്റി അംഗങ്ങളായ ഇബ്രാഹിം, യൂസിഫ് എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.

ഇത് തുടർച്ചയായ ഏഴാം വർഷമാണ് ഐസിആർഎഫ് തേർസ്റ് ക്വഞ്ചേഴ്സ് ടീം വെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നത്. മുൻ വർഷങ്ങളിലെ പോലെ തന്നെ ബഹ്റൈനിലെ ബൊഹ്റ സമൂഹവും ഈ പരിപാടിയെ പിന്തുണയ്ക്കുന്നു. ICRF Thirst-Quenchers 2022 ടീം ഈ പ്രതിവാര പരിപാടി അടുത്ത 8 ആഴ്ച വരെ വിവിധ വർക്ക്സൈറ്റുകളിൽ തുടരും.
