മനാമ: ലേബർ ക്യാമ്പുകളിൽ ഡ്രൈ റേഷൻ കിറ്റുകൾ വിതരണം ചെയ്തുകൊണ്ട് ഐസിആർഎഫ് അന്താരാഷ്ട്ര തൊഴിലാളി ദിനം ആഘോഷിച്ചു. ഇന്റർനാഷണൽ ലേബർ ഡേ ആഘോഷങ്ങളുടെ ഭാഗമായി, ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) വോളന്റിയർമാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ ബഹ്റൈൻ ചാപ്റ്ററും (BCICAI) മെമ്പേഴ്സിനോടൊപ്പം ചേർന്ന് 2022 മെയ് 1 ന് ബഹ്റൈനിലെ വിവിധ സ്ഥലങ്ങളിലുള്ള ആറ് ലേബർ ക്യാമ്പുകളിൽ ഡ്രൈ റേഷൻ കിറ്റുകളും ഗിഫ്ട് ഹാമ്പറുകളും വിതരണം ചെയ്തു.
അരി, ഫ്രഷ് ആട്ട, പഞ്ചസാര, ദാൽ, കറിപ്പൊടി, ഉപ്പ്, പഞ്ചസാര തുടങ്ങി 200 ഓളം കിറ്റുകൾ കൂടാതെ സോപ്പ്, സോപ്പ് പൊടി, ഷാംപൂ, സാനിറ്റൈസർ, പേസ്റ്റ് അടങ്ങിയ ഗിഫ്റ്റ് ഹാമ്പറുകൾ കൂടി വിതരണം ചെയ്തു. ഐ.സി.ആർ.എഫ് സന്നദ്ധപ്രവർത്തകർ ഹഫീറ, അസ്കർ, തുബ്ലി, റാസ് അബുജാജൂർ, ജുഫൈർ എന്നിവിടങ്ങളിലുള്ള ലേബർ ക്യാമ്പുകളിലും കൂടാതെ ഉമ്മുൽ ഹസ്സമിലെ പതിനഞ്ചോളം ഹൗസ് ഹെൽപ്സുകൾക്കും വിതരണം ചെയ്തു.
ഐ.സി.ആർ.എഫ് അഭ്യുദയകാംക്ഷികൾക്കൊപ്പം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ (BCICAI) ബഹ്റൈൻ ചാപ്റ്ററും ഈ കിറ്റുകളും സമ്മാന ഹാമ്പറുകളും സ്പോൺസർ ചെയ്തിട്ടുണ്ട്.
ഐസിആർഎഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ഉപദേഷ്ടാവ് അരുൾദാസ് തോമസ്, ജോയിന്റ് സെക്രട്ടറി അനീഷ് ശ്രീധരൻ, ജോയിന്റ് ട്രഷറർ രാകേഷ് ശർമ, ഐസിആർഎഫ് വോളന്റിയർമാരായ നാസർ മഞ്ചേരി, സുരേഷ് ബാബു, ക്ലിഫോർഡ് കൊറിയ, റെയ്ന കൊറിയ, പങ്കജ് മാലിക്, ചെമ്പൻ ജലാൽ, പവിത്രൻ നീലേശ്വരം, പവിത്രൻ നീലേശ്വരം. ബിസിഐസിഎഐ ചെയർമാൻ സന്തോഷ് ടി വി, ജനറൽ സെക്രട്ടറി വിനോദ് രാധി, മറ്റ് സിഎ അംഗങ്ങൾ എന്നിവർ വിതരണ സംഘത്തിന്റെ ഭാഗമായിരുന്നു.