മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തെ സ്മരണക്കായി എം.സി.എസ്.സി ലേബർ ക്യാമ്പിൽ ‘ആസാദി കാ അമൃത് മഹോത്സവ്’ സംഘടിപ്പിച്ചു. ചടങ്ങിൽ പങ്കെടുത്ത ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ തൊഴിലാളികളുമായി സംവദിച്ചു. ക്യാമ്പിലെ 800ഓളം തൊഴിലാളികൾക്ക് ഭക്ഷണ പാക്കറ്റുകളും നൽകി.
ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി രവിശങ്കർ ശുക്ല, ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ഉപദേഷ്ടാവ് അരുൾദാസ് തോമസ്, ജോ. സെക്രട്ടറി നിഷ രംഗരാജൻ, ഐ.സി.ആർ.എഫ് അംഗങ്ങളായ മുരളീകൃഷ്ണൻ, അജയ് കൃഷ്ണൻ, പങ്കജ് മാലിക്, ക്ലിഫോർഡ് കൊറിയ, സുനിൽ കുമാർ, സുരേഷ് ബാബു, ഡി.വി. ശിവകുമാർ, കെ.ടി. സലീം, ജാവാദ് പാഷ തുടങ്ങിയവർ പങ്കെടുത്തു.
എം.സി.എസ്.സി പ്രൊജക്ട് മാനേജർ കെ.എൽ. വിൽസൺ, എച്ച്.ആർ ഡയറക്ടർ അക്രം എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.