മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് ഈ മാസം മൂന്നാം വാരത്തോടെ യുഎസ്എയിലേക്ക് മാറാൻ തയ്യാറെടുക്കുന്ന ദീർഘകാല ഐ സി ആർ എഫ് അംഗമായിരുന്ന ഫ്ലോറിൻ മത്യാസിന് യാത്രയയപ്പ് നൽകി. 1999-ൽ ICRF സ്ഥാപിതമായതുമുതൽ ഫ്ലോറിൻ മത്യാസ് അതിന്റെ സജീവ അംഗമാണ്. 1964 മുതൽ ഏകദേശം 60 വർഷത്തോളം അവർ സാമൂഹിക സേവന രംഗത്തെ സജീവ പ്രവർത്തകയായിരുന്നു.
മൈഗ്രന്റ് വർക്കേഴ്സ് പ്രൊട്ടക്ഷൻ സൊസൈറ്റിയിൽ അംഗമായിരുന്ന അവർ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകളെ സഹായിച്ചു. ഇന്ത്യൻ ലേഡീസ് അസോസിയേഷന്റെ (ILA) പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ, ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല എന്നിവർ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തു.