
ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ – ഐസിആർഎഫ് ബഹ്റൈനും മുഹമ്മദ് അഹമ്മദ് കമ്പനിയും (MAC) ചേർന്ന് സൗജന്യ മെഡിക്കൽ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. 2025 ഒക്ടോബർ 10 വെള്ളിയാഴ്ച മുഹമ്മദ് അഹ്മദി കമ്പനിയിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ 350 ഓളം തൊഴിലാളികൾ പങ്കെടുത്തു.
ഐസിആർഎഫ് ചെയർമാനായ അഡ്വക്കേറ്റ് വി കെ തോമസും, MAC മാനേജിംഗ് ഡയറക്ടർ
ശ്രീ ബേബി മാത്യുവും സംയുക്തമായി മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ദാർ അൽ ഷിഫ മെഡിക്കൽ സെന്ററിലെ ഡോ. കൽസൂം നസീർ അഹമ്മദ് കൂടാതെ പാരാമെഡിക്കുകൾ, കിംസ് ഹെൽത്ത് ഹോസ്പിറ്റലിലെ ഡോ. ശങ്കരേശ്വരി അരുണാചലം കൂടാതെ പാരാമെഡിക്കുകൾ, ഷിഫ അൽ ജസീറ ഹോസ്പിറ്റലിലെ ഡോ. ഫാത്തിമത്ത് സുഹ്റാർ കൂടാതെ പാരാമെഡിക്കുകൾ, അൽ ഹിലാൽ ഹോസ്പിറ്റലിലെ ഡോ. ജിസ്സ മേരി ജോസഫ് കൂടാതെ പാരാമെഡിക്കുകൾ എന്നിവർ ആരോഗ്യ അവബോധവും സുരക്ഷാ സന്ദേശങ്ങളും, സൗജന്യ ജനറൽ ഹെൽത്ത് ചെക്കപ്പുകൾ, രക്തപരിശോധനകൾ, സ്പെഷ്യലൈസ്ഡ് ഡോക്ടർ കൺസൾട്ടേഷൻ എന്നിവ നൽകി.
ക്യാമ്പിൽ ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് അഹമ്മദിയെ പ്രതിനിധീകരിച്ച് ശ്രീ തലാൽ അഹമ്മദി, ജനറൽ മാനേജർ ശ്രീ പദ്മകുമാർ ജി, അസിസ്റ്റന്റ് ജനറൽ മാനേജർ ശ്രീ പ്രമോദ് ആർ, സ്റ്റാഫ് വെൽഫെയർ കമ്മിറ്റി ചെയർമാൻ സാം കെ വി, സ്റ്റാഫ് വെൽഫെയർ കമ്മിറ്റി വൈസ് ചെയർമാൻ സന്ദീപ് എൻ പി, ഐസിആർഎഫ് ഉപദേഷ്ടാവ് ഡോ. ബാബു രാമചന്ദ്രൻ, അരുൾദാസ് തോമസ്, വൈസ് ചെയർമാൻ പങ്കജ് നല്ലൂർ, ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ, ജോയിന്റ് സെക്രട്ടറി സുരേഷ് ബാബു, ട്രഷറർ ഉദയ് ഷാൻബാഗ്, മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റർമാരായ നാസർ മഞ്ചേരി, മുരളീകൃഷ്ണൻ എന്നിവരും മറ്റ് ഐസിആർഎഫ് അംഗങ്ങളും പങ്കെടുത്തു.
സംഘാടകർ ഡോക്ടർമാർക്കും പാരാമെഡിക്കുകൾക്കും അഭിനന്ദന സർട്ടിഫിക്കറ്റ് സമ്മാനിച്ചു, എല്ലാ തൊഴിലാളികൾക്കും ഉച്ചഭക്ഷണ പാക്കറ്റുകൾ നൽകി.
